Hridayam thakarnoru Naal
Hridayam thakarnoru naal Yeshuvee ninne vilichu
Karuthekum nin karamen tholil
Pathichu Dhukham maranju
En mizhikal niranjozhuki (Hridayam)
Kurishukaloronnaay perukumpol
Avashathayaal chuttum nookki njan
Kadamonnum veettaan kazhiyaathe
Padivaathil mutti thalarumpol
Kaalakkedaanennodhi ellarum Vegam ennil ninnakalumpolNaanakkedinte neerathth aarum Thelaashvaasam nalkaanillaathaay
Krooshilekkonnu nookki njan (Hridayam)
Sahajaree njan ennum snehichu
Avaruyaraan nanaay yatnichu
Pakalum raavum njan prarthichu
Samayam njan eere pankittu
Enne thedaanaanum koode nilkaanum
Varumallo avarennaashichu
Panamilaathaayi bhalamilaathaayi
Aarkum vendaathoru vepilayaay
Daivathin sneham oorthu njan (Hridayam)ഹൃദയം തകർന്നൊരു നാൾ യേശുവേ നിന്നെ വിളിച്ചു കരുത്തേകും നിൻ കരമെൻ തോളിൽ പതിച്ചു ദുഃഖം മറന്നു എൻമിഴികൾ നിറഞ്ഞൊഴുകികുരിശുകളോരോന്നായ് പെരുകുമ്പോൾ അവശതയാൽ ചുറ്റും നോക്കി ഞാൻ കടമൊന്നും വീട്ടാൻ കഴിയാതെ പടിവാതിൽ മുട്ടിത്തളരുമ്പോൾ കാലക്കേടാണെന്നോതിയെല്ലാരും വേഗം എന്നിൽ നിന്നകലുമ്പോൾ നാണക്കേടിന്റെ നേരത്താരും തെ- ല്ലാശ്വാസം നൽകാനില്ലാതായ് ക്രൂശിലേയ്ക്കൊന്നു നോക്കി ഞാൻ (ഹൃദയം..)സഹജരെ ഞാനെന്നും സ്നേഹിച്ചു അവരുയരാൻ നന്നായ് യത്നിച്ചു പകലും രാവും ഞാൻ പ്രാർത്ഥിച്ചു സമയം ഞാനേറെ പങ്കിട്ടു എന്നെ തേടാനും കൂടെ നിൽക്കാനും വരുമല്ലോ അവരെന്നാശിച്ചു പണമില്ലാതായി ബലമില്ലാതായി ആർക്കും വേണ്ടാക്കറിവേപ്പിലയായി ദൈവത്തിൻ സ്നേഹമോർത്തുഞാൻ (ഹൃദയം..)